21 ദിവസം പൊതുഅവധി; 2027ലെ അവധിദിനങ്ങള്‍ പ്രഖ്യാപിച്ച്‌ ഉത്തരവിറങ്ങി




തിരുവനന്തപുരം: 2027ലെ പൊതു അവധിദിനങ്ങളും നിയന്ത്രിത അവധി ദിനങ്ങളും സംബന്ധിച്ച്‌ പൊതുഭരണവകുപ്പ് ഉത്തരവിറങ്ങി.

അവധി ദിനങ്ങള്‍ ഇങ്ങനെ:


ജനുവരി 2- മന്നം ജയന്തി, 26- റിപ്പബ്ളിക് ദിനം. മാർച്ച്‌ 4- അയ്യാ വൈകുണ്ഠസ്വാമി ജയന്തി (നിയന്ത്രിത അവധി), 6- ശിവരാത്രി, 10- ഈദുല്‍ഫിത്തർ, 25- പെസഹ വ്യാഴം, 26- ദുഃഖവെള്ളി. ഏപ്രില്‍ 1- ബാങ്ക് വാർഷിക കണക്കെടുപ്പ് (നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ് ആക്‌ട് പ്രകാരം), 14- അംബേദ്കർ ജയന്തി, 15- വിഷു. മേയ് 1- മേയ്ദിനം, 17- ബലിപെരുന്നാള്‍. ജൂണ്‍ 15- മുഹറം. ആഗസ്റ്റ് 2- കർക്കടകവാവ്,, 17- ആവണി അവിട്ടം (നിയന്ത്രിത അവധി), 24- ശ്രീകൃഷ്ണജയന്തി, 28- അയ്യൻകാളി ജയന്തി. 13- മൂന്നാം ഓണം, 14- നാലാം ഓണം, 15- ശ്രീനാരായണഗുരുജയന്തി, 17- വിശ്വകർമ്മദിനം (നിയന്ത്രിത അവധി), 22- ശ്രീനാരായണഗുരുസമാധി. ഒക്ടോബർ 2- ഗാന്ധിജയന്തി, 28- ദീപാവലി. ഡിസംബർ 25- ക്രിസ്മസ്.

റംസാൻ, ബക്രീദ്, മുഹറം എന്നീ അവധിദിനങ്ങള്‍ ചന്ദ്രദർശനത്തിന് അനുസരിച്ച്‌ മാറാൻ സാദ്ധ്യതയുണ്ടെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. ഈ ദിവസങ്ങളില്‍ വരുന്ന ചില ആഘോഷങ്ങള്‍ പൊതു അവധി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പൊതു അവധി ദിവസങ്ങളുമായി ഒത്തുവന്നതിനാല്‍ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ദിനങ്ങള്‍ ചുവടെ.


ഈസ്റ്റര്‍ - മാര്‍ച്ച്‌ 28 ഞായര്‍


മിലാദ്-ഇ-ഷെരീഫ് (നബി ദിനം) - ഓഗസ്റ്റ് 14 രണ്ടാം ശനി

സ്വാതന്ത്ര്യദിനം - ഓഗസ്റ്റ് 15 ഞായര്‍


ഒന്നാം ഓണം - സെപ്റ്റംബര്‍ 11 രണ്ടാം ശനി


തിരുവോണം - സെപ്റ്റംബര്‍ 12 ഞായര്‍


മഹാനവമി - ഒക്ടോബര്‍ 9 രണ്ടാം ശനി


വിജയദശമി - ഒക്ടോബര്‍ 10 ഞായര്‍


വിജ്ഞാപനം സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതു ഓഫീസുകളിലെ അവധി ദിനങ്ങളാണ് വ്യക്തമാക്കുന്നത്. ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അവധി പട്ടികകള്‍ വ്യത്യസ്തമായിരിക്കാം

Post a Comment

أحدث أقدم