ഗര്‍ഭസ്ഥ ശിശു മരിച്ചതായി പരാതി, സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍; സംഭവം കോഴിക്കോട്

 


കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ അഗസ്ത്യമുഴിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. കൊയിലാണ്ടി സ്വദേശിനിയുടെ ഗര്‍ഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തി. ആശുപത്രി അധികൃതര്‍ സമയത്തിന് ചികിത്സ നല്‍കിയില്ലെന്നാണ് പരാതി. അഞ്ചാം മാസം മുതല്‍ യുവതി ഈ ആശുപത്രിയിലെ ഡോക്ടറെയാണ് കാണിച്ചിരുന്നത്. ഈ മാസം 24നായിരുന്നു പ്രസവ തിയതി. അസ്വസ്ഥത അനുഭവപ്പെട്ട് നേരത്തെ എത്തിയെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ മുക്കം പൊലീസില്‍ പരാതി നല്‍കി.

Post a Comment

Previous Post Next Post