തിരുവനന്തപുരം : ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ കെജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി. 15 ദിവസം അവധി എടുത്തെന്ന പരാമര്‍ശം ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. തുടര്‍ച്ചയായി ലീവ് എടുത്തെന്നും മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തീകരിച്ചെന്നും കാണിച്ചാണ് സര്‍ക്കാര്‍ നടപടി. പിന്നാലെ ഡോ. കെജെ റീന രണ്ട് ദിവസം അവധിക്ക് അപേക്ഷിച്ചതിന്റെ രേഖ പുറത്ത് വന്നു. 15 ദിവസത്തെ അവധിയെടുത്തു എന്ന സര്‍ക്കാര്‍ ഉത്തരവിലെ പരാമര്‍ശത്തിന് ഘടകവിരുദ്ധമായ രേഖകളാണ് പുറത്തുവന്നത്. സര്‍ക്കാരുമായി സഹകരിച്ചു പോകണമെന്നും ഡിഎച്ച്എസ് ഏകപക്ഷീയമായി തീരുമാനമെടുത്തെന്നും മന്ത്രി കെ മുരളീധരന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
അതേസമയം മന്ത്രിയുടെ വിശദീകരണം നിഷേധിക്കുകയാണ് കെജെ റീന. ദേവസ്വം വകുപ്പിന് ഡോക്ടര്‍മാരെ തരില്ലെന്ന് പറഞ്ഞിട്ടില്ലെന്നും കത്ത് നല്‍കിയത് ദേവസ്വം കമ്മീഷറുടെ നിര്‍ദ്ദേശപ്രകാരമെന്നും പ്രതികരണം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്ന കെ ജെ റീനയെ പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടറായി എറണാകുളത്തേക്കാണ് സ്ഥലംമാറ്റിയത്.

Post a Comment