'സര്‍ക്കാര്‍ തന്ന വീട്ടില്‍ നിന്ന് ഞാൻ ഇറങ്ങില്ല'; ഏലപ്പാറ ചെമ്മണ്ണില്‍ കുടിയൊഴിപ്പിക്കല്‍ നടപടി



ഇടുക്കി: ഏലപ്പാറ ചെമ്മണ്ണില്‍ കുടിയൊഴിപ്പിക്കല്‍ നടപടി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് രണ്ട് വീടുകളാണ് ഒഴിപ്പിക്കുന്നത്.

സ്ഥലത്തിന്റെ ഉടമസ്ഥ അവകാശവുമായി ബന്ധപ്പെട്ട് ഹെലിബറിയ എസ്റ്റേറ്റ് കോടതിയെ സമീപിച്ച്‌ അനുകൂല ഉത്തരവ് നേടിയിരുന്നു. എന്നാല്‍ ഒഴിഞ്ഞുപോകാൻ തയ്യാറാല്ലെന്നും ഇതേ സ്ഥലത്തിന് തങ്ങള്‍ക്കും പട്ടയം ലഭിച്ചിട്ടുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. കരം അടക്കം അടക്കുകയാണെന്നും കുടുംബം പറയുന്നു.


ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് നിരവധി തവണ ഉദ്യോഗസ്ഥർ ഇവിടെ എത്തിയെങ്കിലും അതിന് സാധിച്ചിരുന്നില്ല, പീരുമേട് മുൻസിപ്പല്‍ കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. 33 ഓളം വീടുകളാണ് ഒഴിപ്പിക്കാനുണ്ടായിരുന്നത് എന്നാല്‍ അതില്‍ 13 ഓളം ആളുകള്‍ ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാത്ത കുടുംബങ്ങള്‍ക്ക് നേരെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

3 സെൻറ് സ്ഥലം വിലകൊടുത്ത് വാങ്ങിയതാണ്. ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടാണിതെന്നും ഒഴിയാൻ കഴിയില്ലെന്നും വീട്ടുകാർ പറയുന്നു.ഹെലിബറിയ എസ്റ്റേറ്റിന് കൈവശം ഒരുപാട് മിച്ചഭൂമിയുണ്ട്. അതൊന്നും റവന്യൂ ഡിപ്പാർട്ട്മെന്റ്റ് അളക്കുന്നില്ലെന്നും ഇറങ്ങി പോകാൻ തയ്യാറല്ലെന്നും കുടുംബങ്ങള്‍ പ്രതികരിച്ചു.


Post a Comment

Previous Post Next Post