എൽഡിഎഫിന്റേത് നശീകരണ ബുദ്ധിയോടെയുള്ള സമീപനം അല്ല; പുരോഗതിക്ക് ഉതകുന്ന തരത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ പദ്ധതികളെ പിന്തുണക്കും; പിണറായി വിജയൻ

 


യുഡിഎഫ് സർക്കാരിനോട് ഉള്ളത് നശീകരണ ബുദ്ധിയോടെയുള്ള സമീപനം അല്ലെന്നും പുരോഗതിക്ക് ഉതകുന്ന, ക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതികൾക്ക് എൽഡിഎഫ് പിന്തുണ നൽകുമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ. അതിന് എതിരായ നടപടികളെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രിയാത്മക പ്രതിപക്ഷമായിട്ടായിരിക്കും തുടരുക. പുതിയ സർക്കാരിനെ പൂർണമായി വിലയിരുത്താൻ സമയമായിട്ടില്ല. കേന്ദ്ര അവഗണനയാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നം. വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാരിന് ഉണർന്ന് പ്രവർത്തിക്കാൻ കഴിയാത്തതിനാൽ അതിന്റെ ഫലം ജനങ്ങളാണ് അനുഭവിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.


കേന്ദ്ര സമീപനം അറിയാവുന്ന പാർട്ടിയാണ് കോൺഗ്രസ്‌. എന്നാൽ നയപ്രഖ്യാപനത്തിൽ ഒരു പരാമർശവും ഉണ്ടായില്ല. എന്തുകൊണ്ടാണ് പരാമർശം ഉണ്ടാകാത്തത് എന്നതിൽ സംശയമുണ്ട്. സർക്കാരിന്റെ നയപ്രഖ്യാപനത്തിന് വ്യക്തമായ നയമില്ലെന്നും ഇത് തിരുത്താൻ ഇനിയുള്ള ദിവസങ്ങൾക്കു കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post