തൊടുപുഴ സ്മിതാ ആശുപത്രിയിലെ നഴ്സ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവം; ആരോപണ വിധേയരായ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ


 തൊടുപുഴ സ്മിതാ ആശുപത്രിയിലെ നഴ്സ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ ആരോപണ വിധേയരായ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ. ലിസി ഫിലിപ്പ് (CNO), നിഷ (എമർജൻസി ഡിപ്പാർട്മെന്റ് സൂപ്പർവൈസർ), അൽഫോൻസാ (സ്റ്റാഫ് നേഴ്സ്) എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. ഇതിനിടയില്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് യുവമോർച്ച, ഡിവൈഎഫ്ഐ പ്രവർത്തകര്‍ പ്രതിഷേധ മാർച്ച് നടത്തി. ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിലെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചു. മാനസിക സംഘർഷത്തെ തുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന ആരോപണം ഉയ‍ർന്നിരുന്നു. നിലവില്‍ ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആരോപണ വിധേയരായ ജീവനക്കാർ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിനെ തുടർച്ചയായി മാനസികമായി ഉപദ്രവിച്ചിരുന്നു എന്നാണ് ഉയരുന്ന ആരോപണം.

Post a Comment

Previous Post Next Post