തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനോട് കാണിച്ചത് കൊടുംക്രൂരത. കുഞ്ഞിന്റെ ജനനേന്ദ്രീയത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ട്. കാലിൽ പൊളിച്ചത്തിന്റെ പാടുകൾ ഉണ്ടായി. കുഞ്ഞിനെ മർദ്ദിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് അമ്മ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തു. അതേസമയം കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മയുടെയും രണ്ടാനച്ഛന്റെയും അറസ്റ്റ് രേഖപ്പെടുത്തി. നെടുമങ്ങാട് സ്വദേശി അഖില, പങ്കാളി അഷ്‌കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. സ്ഥിരമായ മർദ്ദനമായിരുന്നു മരണകാരണം. ആന്തരിക അവയവങ്ങളിൽ രക്തസ്രാവമുണ്ടായതായും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അഷ്‌കര്‍ ചോറുകൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തത്. പിന്നാലെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിച്ചു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് അഷ്കർ പറഞ്ഞത്. ഈ സമയം അഖില തമിഴ്നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു.
ഒരുമാസം മുൻപാണ് മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്ന അർഷിദിനെ അമ്മ അഖില കൂട്ടിക്കൊണ്ടുപോയത്.അന്നുമുതൽ അർഷിദ് ക്രൂര മർദ്ദനത്തിനിരയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. അഷ്കറിനൊപ്പം താമസിക്കുന്ന സമയത്ത് കുഞ്ഞിന്‍റെ രണ്ടു കൈക്കും പൊട്ടലുണ്ടായി. സൈക്കിളിൽ നിന്ന് വീണെന്നായിരുന്നു അമ്മയുടെ മറുപടി. പക്ഷെ അഷ്കർ മർദിച്ചതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

إرسال تعليق