മാനന്തവാടി: മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത മരങ്ങളുടെ പൂർണമായ കണക്ക് സമർപ്പിക്കാൻ നിർദ്ദേശിച്ച് ബത്തേരി കോടതി.
മരക്കമ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ കണക്കുകൂടി സമർപ്പിക്കാനാണ് പോലീസ് അന്വേഷണ സംഘത്തോട് നിർദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 112 മരങ്ങളുടേതായി 800 തടികളുടെ കണക്കെടുത്ത് പോലീസ് മഹസർ സമർപ്പിച്ചിരുന്നു.
നിലവില്‍ മേപ്പാടി റെയിഞ്ച് ഓഫീസിലാണ് പിടിച്ചെടുത്ത മരങ്ങളുടെ കമ്പുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിരിക്കുന്നത്. തടികള്‍ ലേലം ചെയ്യാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് പൂർണ്ണമായ കണക്ക് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
മരത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് കേസില്‍ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും വിമർശനങ്ങളോടെ കോടതി അത് തള്ളിയിരുന്നു.

Post a Comment