ഡല്‍ഹി : പ്രതിപക്ഷ നേതൃസ്ഥാനത്തെ കുറിച്ച് കേന്ദ്ര കമ്മിറ്റിയില്‍ ചർച്ച ഇല്ലെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ.
പ്രതിപക്ഷ നേതൃസ്ഥാനത്തെ സംബന്ധിച്ച് പൊളിറ്റ്ബ്യുറോ (പിബി) തീരുമാനത്തില്‍ എത്തിയതാണെന്നും കെ കെ ശൈലജ വ്യക്തമാക്കി. പിണറായി വിജയൻ മാറണമെന്ന് ജില്ലാ കമ്മിറ്റിയില്‍ എതിർപ്പുണ്ടായി എന്നത് നിങ്ങള്‍ പറയുന്നതല്ലേയെന്നും എന്താണ് ചർച്ച നടന്നതെന്ന് ഞങ്ങള്‍ക്കല്ലേ അറിയൂ എന്നും ശൈലജ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് കരുതി കേരളത്തില്‍ ഇടതുപക്ഷം തകർന്ന് പോയിയെന്ന് കരുതേണ്ട. ഞങ്ങള്‍ വളരെ ശക്തമായി തിരിച്ച് വരും. എന്തെങ്കിലും തരത്തില്‍ ഞങ്ങളുടെ ഭാഗത്ത് നിന്ന് പോരായ്മ ഉണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ശൈലജ പ്രതികരിച്ചു.
കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അന്തരാഷ്ട്ര തലത്തിലും കേരളത്തിലും ഇന്ത്യയിലുമുള്ള രാഷ്ട്രീയ കാര്യങ്ങളും അതില്‍ സ്വീകരിക്കുന്ന സമീപനവുമാണ് പൊതുവെ ചർച്ച ചെയ്യുന്നതെന്നും ശൈലജ പറഞ്ഞു.
എല്ലാം സംസ്ഥാനങ്ങളിലും നടന്ന തെരഞ്ഞെടുപ്പ് കാര്യങ്ങളും കേന്ദ്ര കമ്മിറ്റിയില്‍ ചർച്ച ചെയ്യും. അല്ലാതെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നുള്ള കാര്യങ്ങള്‍ അല്ല കേന്ദ്ര കമ്മറ്റിയില്‍ ചർച്ച ചെയ്യുന്നതെന്നും ശൈലജ വ്യക്തമാക്കി.

Post a Comment