മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു



 തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണസ്തംഭനമെന്ന വിമർശങ്ങള്‍ക്കിടെ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ച്‌ ചീഫ് സെക്രട്ടറി ഡോക്ടർ എ ജയതിലക്.


കാലവർഷ മുന്നൊരുക്കങ്ങള്‍, പാഠപുസ്തകവിതരണം തുടങ്ങിയവ ചർച്ച ചെയ്തു. മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ കളക്ടർമാരും പങ്കെടുത്തു.

എല്‍പിജിയില്‍ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം, സ്‌കൂള്‍ തുറക്കലിനുള്ള ഒരുക്കങ്ങള്‍, സെൻസസ് പ്രവർത്തനങ്ങള്‍, പാമ്പുകടി പ്രതിരോധം, മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍, ദേശീയ പാത വികസന പ്രവൃത്തികള്‍ എന്നിവ യോഗത്തില്‍ വിലയിരുത്തി. എല്‍പിജി യില്‍ നിന്നും പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് സംവിധാനത്തിലേക്കുള്ള മാറ്റം ചർച്ച ചെയ്തു. പിഎൻജി ലഭ്യത ഉറപ്പാക്കാൻ തുടർനടപടികള്‍ വേഗത്തിലാക്കും. പ്രളയ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് ഓരോ ജില്ലയ്ക്കും ഓരോ കോടി രൂപയും അനുവദിച്ചു.

ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ച്‌ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നല്‍കുന്ന നടപടിക്രമവും യോഗം ചർച്ച ചെയ്തു. നിലവില്‍ ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യ വകുപ്പ്, വനം-വന്യജീവി വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ അനുമതികള്‍ ലഭിച്ചതിന് ശേഷമാണ് സർട്ടിഫിക്കറ്റ് നല്‍കുന്നത്. സമയപരിധി പരിഗണിച്ച്‌ നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് മുൻഗണന നല്‍കി പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു.

Post a Comment

أحدث أقدم