മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം; ആവര്‍ത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി പി സി വിഷ്‌ണുനാഥ്



മൂന്നാർ: ടോപ് സ്റ്റേഷനില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്‌ണുനാഥ്.

ഇത്തരം പ്രശ്‌നങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്കായി മൂന്നാറില്‍ നേരിട്ടെത്തി യോഗം വിളിക്കും.

 തമിഴ്‌നാട് സർക്കാരിന്റെ സഹായവും ഉറപ്പാക്കി മൂന്നാറില്‍ ക്രമസമാധാനം ഉറപ്പാക്കുമെന്നും പി സി വിഷ്‌ണുനാഥ് പറ‍ഞ്ഞു.

കുട്ടികളുള്‍പ്പെടെയുള്ള സംഘത്തെയാണ് ഒരു കൂട്ടം ആളുകള്‍ ചേർന്ന് മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ബസ് പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Post a Comment

Previous Post Next Post