അമൂല്‍ പാലിന് വില കൂട്ടി ; ലിറ്ററിന് 2 രൂപ വര്‍ധിക്കും, നാളെ മുതല്‍ പ്രാബല്യത്തില്‍



അമുല്‍ പാലിന്റെ വില കൂട്ടി.ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്.രാജ്യത്തുടനീളം പുതിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അമുല്‍ ബ്രാൻഡിന് കീഴില്‍ പാലും പാലുല്‍പ്പന്നങ്ങളും വിപണനം ചെയ്യുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) ലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025 മെയ് ഒന്നിനാണ് അവസാന വില വർദ്ധനവ് പ്രാബല്യത്തില്‍ വന്നത്.


ഇതോടെ അമുലിൻ്റെ അമുല്‍ ടാസ, അമുല്‍ ഗോള്‍ഡ്, അമുല്‍ ശക്തി, അമുല്‍ ടീ സ്പെഷ്യല്‍ തുടങ്ങിയ പാല്‍ വേരിയന്റുകളുടെ വിലയില്‍ മാറ്റം വരും. അമുല്‍ ടാസയുടെ അര ലിറ്ററിന് 29 രൂപയായും ഒരു ലിറ്ററിന് 57 രൂപയായും വില ഉയരും. അമുല്‍ ഗോള്‍ഡ് അര ലിറ്ററിന് 35 രൂപയാകും. അമുല്‍ ശക്തി അര ലിറ്ററിന് 32 രൂപയുമാകും. അമുല്‍ ടീ സ്പെഷ്യലിൻ്റെ ഒരു ലിറ്റർ കവറിന് 66 രൂപയാകും. എരുമ പാല്‍ അര ലിറ്ററിന് 38 രൂപയാകും പുതിയ നിരക്ക്.

Post a Comment

أحدث أقدم