വനിതാ സംവരണ ബില്ല് ഉൾപ്പടെ ഇന്ന് പാർലമെന്റിൽ; പ്രതിപക്ഷം ബില്ലുകളെ എതിർക്കും

 


വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഉൾപ്പടെയുള്ള 3 ബില്ലുകൾ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തിയാണ് വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് കൊണ്ടുവരുന്നത്. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാള്‍ ബില്ല് ലോക്സഭയിൽ അവതരിപ്പിക്കും.വനിതാ സംവരണ ഭേദഗതി ബില്ല്, മണ്ഡല പുനർനിർണയ ബില്ല്, കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകൾ ആണ് കേന്ദ്രം കൊണ്ടുവരുന്നത്. 3 ബില്ലിനെയും എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.


പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിലേ ബില്ല് പാസാക്കാൻ ആകൂ. അത് കൊണ്ട് തന്നെ ബില്ല് തള്ളി പോയേക്കും. വനിതാ സംവരണത്തെ അല്ല മറിച്ച് മണ്ഡല പുനർ നിർണയത്തെയാണ് എതിർക്കുന്നത് എന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭയിൽ 18 മണിക്കൂർ ബില്ലിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്‌. ചർച്ചയുടെ ആദ്യദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിച്ചേക്കും. രാജ്യസഭയിൽ 16 മണിക്കുറുമാണ് ചർച്ചയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡിഎംകെ എംപിമാർ കറുത്ത വസ്ത്രങ്ങൾ ധരിച്ചാകും പാർലമെന്റിൽ എത്തുക.

Post a Comment

أحدث أقدم