വാഴ 2 വിജയിച്ച് മുന്നേറുന്നതിനിടെ വാഴ 3 പ്രഖ്യാപിച്ച് തിരക്കഥാകൃത്ത്; വാഴ 3 ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ കഥ


 വാഴ 2 മലയാള സിനിമയെ സംബന്ധിച്ച് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. വാഴ ആദ്യഭാഗത്തേക്കാള്‍ മികച്ച വിജയമാണ് വാഴ 2വിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോക്‌സ് ഓഫീസില്‍ വന്‍ഹിറ്റായി മാറിയ ചിത്രം ഇതിനോടകം 150 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്. ഇപ്പോഴിതാ പ്രേക്ഷകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തിയിരിക്കുകയാണ്. വാഴയുടെ മൂന്നാംഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് വിപിന്‍ദാസ്. വാഴ വളരുന്നു എന്ന കുറിപ്പിനൊപ്പം മൂന്ന് വിരലുകള്‍ കാണിക്കുന്ന ചിത്രമാണ് വിപിന്‍ ദാസ് ഇന്നലെ പങ്കുവച്ചത്. ഇന്ന് ഫേസ്ബുക്കില്‍ ഡീറ്റെയില്‍ കുറിപ്പുമായി വിപിന്‍ദാസ് എത്തിയിട്ടുണ്ട്. വാഴ 3 പെണ്‍കുട്ടികളുടെ കഥയാണെന്നാണ് വിപിന്‍ദാസ് കുറിച്ചിരിക്കുന്നത്.


വാഴ 3 - ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ ബയോപിക്കായിരിക്കും. വിശ്വന്‍ ശ്രീജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അത് ഒരു വലിയ കാത്തിരിപ്പായിരിക്കുമെന്ന് അറിയാം. പക്ഷെ ആ കാത്തിരിപ്പിന് വാല്യു ഉണ്ടാകും എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post