തൃശൂർ കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ മരിച്ച ആൽജോയുടെ സഹോദരൻ അനോഷിനെ ഡിസ്ചാർജായി വീട്ടിലേക്ക് കൊണ്ടുവരില്ലെന്ന് മാതാപിതാക്കൾ. ഇനിയും ഭാഗ്യം പരീക്ഷിക്കാനാവില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു. സമാധാനം പൂർണമായും നഷ്ടപ്പെട്ടുവെന്നും പിതാവ് സിൽജോയും മാതാവ് ജോൺസിയും പറഞ്ഞു. അതേസമയം തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്തുകയാണ്. വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കാണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച് പരിശോധന നടത്തി. പാമ്പുപിടുത്തക്കാരും സ്ഥലത്തെത്തി. ബാത്ത്റൂമിന്റെ പൈപ്പിനകത്ത് കൂടെ പാമ്പ് കടക്കുന്നു എന്നാണ് സംശയം. ഇന്നലെയും വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. വീട്ടിലെ ശുചിമുറിയിൽ നിന്നാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. ഇതോടെ കോടാലിയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി.

Post a Comment