സംസ്ഥാനത്ത് താപനില അസഹനീയമായി തുടരുകയാണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മറ്റ് ജില്ലകളിലും ഉയര്‍ന്ന താപനില തുടരുകയാണ്. മറ്റ് ജില്ലകളിലും സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന സാഹചര്യം തുടരുകയാണ്. സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അതേസമയം കൊല്ലം ജില്ലയിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ കൊല്ലം ജില്ലയില്‍ താപനില കുറഞ്ഞിരുന്നു.
ഇതോടെ ആണ് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചത്. എന്നാല്‍ ജില്ലയിലെ യെല്ലോ അലേര്‍ട്ട് തുടരും. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം 26 വരെ മുന്നറിയിപ്പ് തുടരും. ചൂട് കൂടുന്നതോടെ ആരോഗ്യപ്രശ്നങ്ങളും വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

Post a Comment