വിവാഹ വാഗ്ദാനം നൽകി പീഡനം; പീഡനക്കേസിൽ അഭിഭാഷകനെതിരെ കുറ്റപത്രം സമർപ്പിച്ചു


 പീഡനക്കേസിൽ അഭിഭാഷകനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം നിലമ്പൂർ സ്വദേശി കെവൈ റാഹിബിനെതിരെയാണ് നടപടി. വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിക്കൽ, തെളിവ് നശിപ്പിക്കൽ, ഭവന ഭേദനം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. തന്നെ ആക്രമിക്കുകയും സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തുവെന്നാരോപിച്ച് പ്രതി നൽകിയ പരാതി വ്യാജമാണെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പരാതിക്കാരിയെയും മറ്റ് രണ്ടു പേരെയും ഉൾപ്പെടുത്തി വ്യാജക്കേസ് നൽകിയതാണെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പരാതിക്കാരിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്നും പൊലീസ് റിപ്പോർട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

أحدث أقدم