ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം അനുവദിച്ച് കോടതി; ജാമ്യം കർശന ഉപാധികളോടെ

 


ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് അറിയിച്ചു. പരാതി വ്യാജമെന്ന് രഞ്ജിത്ത് വാദിച്ചു. അറസ്റ്റിലായി പത്ത് ദിവസത്തിന് ശേഷമാണ് രഞ്ജിത്തിന് ജാമ്യം ലഭിച്ചത്. സെറ്റിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് പരാതിക്ക് ആധാരമെന്നും ജനുവരി 30ന് ഉണ്ടായ സംഭവത്തിൽ മാർച്ചിലാണ് പരാതി നൽകുന്നതെന്നും രഞ്ജിത്ത് വാദിച്ചു.


യുവനടി നൽകിയ പരാതിയിൽ ജനുവരി 30നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഫോർട്ട്‌ കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്ന കാരവനിൽ വെച്ച് രഞ്ജിത്ത് ലൈഗീക അതിക്രമം നടത്തിയെന്നാണ് കേസ്. കരവാൻ ഡ്രൈവറെ അടക്കം ലൊക്കേഷനിൽ ഉണ്ടായിരുന്ന പലരുടെയും മൊഴി എടുക്കുന്നുണ്ട് . ഫോർട്ട്കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലും, കാരവനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Post a Comment

أحدث أقدم