പ്രചാരണ പരിപാടിയിൽ കേന്ദ്രമന്ത്രി എസ് ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പിണങ്ങി വേദി വിട്ടിറങ്ങി ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് സംഭവം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസംഗിക്കുന്നതിനിടെയാണ് ശ്രീലേഖ വേദിവിട്ട് ഇറങ്ങിയത്. പിന്നീട് പ്രവർത്തകർ അനുനനയിപ്പിച്ചാണ് ശ്രീലേഖയെ തിരികെ എത്തിച്ചത്.

إرسال تعليق