അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ വാഷിങ്ടണിലെ ഹോട്ടലില്‍ വെടിവെപ്പില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ഡോണള്‍ഡ് ട്രംപും ജെഡി വാന്‍സും ഫസ്റ്റ് ലേഡിയും സുരക്ഷിതരെന്ന് അറിഞ്ഞതില്‍ ആശ്വാസമെന്ന് മോദി വ്യക്തമാക്കി. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അക്രമത്തെ അപലപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വെടിവെപ്പ് പ്രതികരണവുമായി ഡോണള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു കാലിഫോര്‍ണിയയില്‍ നിന്നുള്ള 31കാരനായ കോള്‍ ടോമസ് അലന്‍ ആണ് അക്രമിയെന്ന് ട്രംപ് സ്ഥിരീകരിച്ചു. അക്രമി 45 മീറ്റര്‍ അകലെയാണ് വെടിയുതിര്‍ത്തതെന്നും അത്താഴ വിരുന്ന് നടന്ന ഹാളില്‍ നിന്നും ഏറെ അകലെയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
വിരുന്നു നടന്ന സ്ഥലത്തേക്ക് ആയുധവുമായി അക്രമിയെത്തിയത് എങ്ങനെയെന്ന് വ്യക്തമല്ലെന്നാണ് ട്രംപ് പറയുന്നത്. സീക്രട്ട് സര്‍വീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. വേദിയില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ എല്ലാവരേയും അതിവേഗം ഒഴിപ്പിച്ചു എന്നും ട്രംപ് വ്യക്തമാക്കി. വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്നും ട്രംപ് പറഞ്ഞു. ആരെയും നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

إرسال تعليق