സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 സ്റ്റേഷനുകൾ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

 


സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി. അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം) എന്നീ സ്റ്റേഷനുകളിലാണ് ഓറഞ്ച് അലർട്ട്. കൊട്ടാരക്കര (കൊല്ലം), കളമശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്), മൂന്നാർ (ഇടുക്കി) എന്നിവിടങ്ങളിൽ യെല്ലോ മുന്നറിയിപ്പുമുണ്ട്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യതാപം ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. പ്രതിരോധശേഷി കുറഞ്ഞവർക്കും ചർമ്മരോഗങ്ങളുള്ളവർക്കും ഇത് കൂടുതൽ അപകടകരമാണ്.

Post a Comment

أحدث أقدم