കിണറ്റിനുള്ളിൽ നിന്നും ഫ്‌ളാറ്റ് സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി; സംഭവം ശ്രീകാര്യത്ത്, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

 


തിരുവനന്തപുരം ശ്രീകാര്യം കരിയത്ത് കിണറ്റിനുള്ളില്‍ നിന്നും പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശിയായ 68കാരൻ ഭാസ്‌കരപിള്ളയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കരിയത്തുള്ള നിര്‍മ്മാണം നടക്കുന്ന ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്നു അദ്ദേഹം. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. മൂന്നുദിവസമായി ഭാസ്‌കരന്‍ പിള്ളയെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് ഫോണ്‍ വിളിച്ചത്. സാധാരണ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ഇയാള്‍ വീട്ടിലെത്തിയിരുന്നത്. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

أحدث أقدم