ബിരിയാണി കഴിക്കുന്നതിനിടെ ചിക്കന്റെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ശിവമോഗ ചന്നഹള്ളി സ്വദേശിയായ സച്ചിൻ (24) ആണ് മരണപ്പെട്ടത്. അയൽവീട്ടിലെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സച്ചിൻ. ആഘോഷത്തിനിടെ ഭക്ഷണം വാങ്ങിയ ശേഷം സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിലേക്ക് സച്ചിൻ ഒറ്റയ്ക്ക് പോയിരുന്നു. വിരുന്നിനെത്തിയ മറ്റുള്ളവർ ഭക്ഷണം കഴിച്ചു മടങ്ങിയെങ്കിലും സച്ചിനെ കുറിച്ച് ആരും അന്വേഷിച്ചിരുന്നില്ല. പിറ്റേന്ന് രാവിലെ കെട്ടിടനിർമ്മാണ തൊഴിലാളികൾ എത്തിയപ്പോഴാണ് സച്ചിനെ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിരിയാണിയിലെ ചിക്കന്റെ എല്ല് തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായത്. ഒറ്റപ്പെട്ട സ്ഥലത്തായതിനാൽ സച്ചിന് ആ സമയത്ത് സഹായത്തിനായി ആരെയും വിളിക്കാനും കഴിഞ്ഞില്ലെന്നാണ് കരുതുന്നത്. സംഭവത്തിൽ പോലീസ് നടപടികൾ സ്വീകരിച്ചു.

إرسال تعليق