സെൻസറിംഗ് പൂർത്തിയാക്കി; ഷറഫുദീൻ ചിത്രം 'മധുവിധു' പ്രേക്ഷകർക്ക് മുന്നിലേക്ക്, ആഗോള റിലീസ് ഏപ്രിൽ 23ന്


 അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ "മധുവിധു"വിൻ്റെ സെൻസറിംഗ് പൂർത്തിയായി. ക്ലീൻ U സർട്ടിഫിക്കറ്റ് നേടിയ ചിത്രം ഏപ്രിൽ 23ന് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം ആയാണ് "മധുവിധു" എത്തുന്നത്.


ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്തിടെ പുറത്തു വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ചിത്രത്തിൻ്റെ ടീസറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആദ്യാവസാനം പ്രേക്ഷകർക്ക് ചിരി സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം കഥ പറയുന്നതെന്ന സൂചനയാണ് ടീസർ, ട്രെയ്‌ലർ എന്നിവ നൽകിയത്. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് "മധുവിധു". ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 

Post a Comment

أحدث أقدم