‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി പിണറായി വിജയന്‍


 ‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’ എന്ന അഭിസംബോധനയോടെയാണ് മുഖ്യമന്ത്രി കത്തയച്ചത്. കേരളം കൈവരിച്ച നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത്. ഒരു മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ താങ്കളെ ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. ആരോഗ്യം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ മുഖ്യമന്ത്രി അക്കമിടുന്നു. പോകും, മുന്നോട്ട് തന്നെ പോകും. നവകേരള സൃഷ്ടിയിലൂടെ എല്ലാവര്‍ക്കും മാതൃക കാട്ടി മുന്നോട്ട് തന്നെ പോകും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.


നീ പോ മോനെ വിജയാ.. എന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വാക്കുകള്‍ക്ക് മറുപടിയുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം എത്തിയത്. ഡാഷ് മോനെ രേവന്ത.. മറുപടി വരുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തിരിച്ചടി. ഇപ്പോള്‍ തല്ക്കാലം കൂടുതല്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം. 

Post a Comment

أحدث أقدم