പി വി അൻവറിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും 2000 രൂപ വാഗ്ദാനം ചെയ്തെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ എൽഡിഎഫ് പരാതി നൽകി. കോഴിക്കോട് മാറാടാണ് സംഭവം. കടയിൽ നിൽക്കുന്ന സമയത്താണ് യുഡിഎഫ് പ്രവർത്തകർ വന്നതെന്നും ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്കും പണം നൽകി സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടായെന്നും സ്വാമിനാഥൻ വ്യക്തമാക്കി. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ രാജീവിന്റെ നേതൃത്വത്തില്‍ പണം നല്‍കിയെന്നാണ് പരാതി. കോണ്‍ഗ്രസിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെടുകയും 2000 രൂപ കടയില്‍ വെച്ചിട്ട് പോയെന്ന് സ്വാമിനാഥന്‍ പറഞ്ഞു. മാറാട് മേഖലയില്‍ വിവിധ ഭാഗങ്ങളില്‍ പണം നല്‍കിയെന്ന വിവരമാണ് പുറത്തുവരുന്നത്. നിലവില്‍ മൂന്ന് പേര്‍ക്ക് പണം നല്‍കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ സ്വാമിനാഥന്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

إرسال تعليق