കൊല്ലത്ത് യുഡിഎഫ് 11 ൽ 9 വരെ സീറ്റ് നേടും, കൊട്ടാരക്കരയിൽ എൽഡിഎഫ് പണം വാരിക്കോരി ചെലവാക്കുന്നു; കൊടിക്കുന്നിൽ സുരേഷ്

 


കൊല്ലത്ത് യുഡിഎഫ് 11 ൽ 9 വരെ സീറ്റ് നേടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കൊട്ടാരക്കരയിലും ഇത്തവണ യുഡിഎഫ് ജയിക്കും. പതിനായിരത്തിന് മുകളിൽ വോട്ടിന് ജയിക്കും. കൊട്ടാരക്കരയിൽ എൽഡിഎഫ് പണം വാരിക്കോരി ചെലവാക്കുന്നു എന്നും കരാറുകാർ കൊട്ടാരക്കരയിൽ തമ്പടിച്ചിരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. കരാറുകാരും വ്യവസായികളും പണം ഇറക്കുന്നു. മന്ത്രിയുടെ സഹോദരനായ കലഞ്ഞൂർ മധു വോട്ടർമാർക്കും നേതാക്കൾക്കും പണം വാഗ്ദാനം ചെയ്യുന്നു. നിരന്തരം യു ഡി എഫ് നേതാക്കളെ വിളിക്കുന്നുവെന്നും കൊടിക്കുന്നിൽ ആരോപിച്ചു. ഫോണിൽ പണവും സഹായവും വാഗ്ദാനം ചെയ്യുന്നു എന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.


കൊടിക്കുന്നിലിന് മറുപടിയുമായി മന്ത്രി കെഎൻ ബാലഗോപാൽ രംഗത്തെത്തി. കൊടുക്കുന്നിൽ സുരേഷിന്റെ പ്രസ്താവന ആദ്യമായിട്ടല്ല. ഞാൻ എന്താണ് എന്ന് ആളുകൾക്ക് അറിയാം. കുറവ് പണം മുടക്കിയുള്ള പ്രചാരണം ആണ് എൽഡിഎഫ് നടത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും എന്നെ കുറിച്ച് മോശം പറഞ്ഞു. മോശക്കാരനാക്കാൻ വേണ്ടി പറയുന്നത് ആണ് ഇതെല്ലാമെന്നും കെഎൻ ബാലഗോപാൽ മറുപടി നൽകി.

Post a Comment

Previous Post Next Post