ചൂട് അസഹനീയമായി തുടരുന്നു; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലേർട്ട്

 


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉയർന്ന താപനില തുടരുന്നു. 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക് എത്താൻ സാധ്യത. കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രിയുമാണ് പ്രവചിക്കപ്പെടുന്നത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ചൂട് 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും.


അതേസമയം സംസ്ഥാനത്ത് നാളെ മുതൽ 22 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് കനത്ത ചൂടിൽ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകളും ഭേദിച്ചു. 116.11 ദശലക്ഷം യൂണിറ്റാണ് വെള്ളിയാഴ്ചത്തെ മൊത്ത വൈദ്യുതി ഉപയോഗം. വൈകുന്നേരത്തെ വൈദ്യുതി ആവശ്യം കഴിഞ്ഞ ദിവസം 6,013 മെഗാവാട്ടിലെത്തി. വൈകുന്നരേത്തെ വൈദ്യുതി ആവശ്യകത 6,300 മെഗവാട്ട് വരെ എത്തിയാൽ നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചു.

Post a Comment

أحدث أقدم