സംസ്ഥാനത്ത് സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം കൂടിയ സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. 600 രൂപയുടെ ഇടിവാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,09,880 രൂപയാണ്. ഇന്നലെ ഉച്ചയ്ക്ക് 110480 രൂപയായിരുന്നു വിപണിവില. ഒരു ഗ്രാമിന് ഇന്ന് 13,735 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,238 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 89,904 രൂപയും. ഇന്ന് 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.17 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം.
പശ്ചിമേഷ്യൻ സംഘർഷത്തിന് അയവു വന്നാൽ ക്രൂഡ് ഓയിലിന്റെ വില ഇടിയും. എന്നാൽ സ്വർണവില ഉയരും. ഏപ്രിലിൽ രാജ്യാന്തരവില ഔൺസിന് 5000 ഡോളറിൽ എത്തിയാൽ സ്വർണവില 1.15 ലക്ഷത്തിന് മുകളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്.

إرسال تعليق