സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ നിന്നും താഴേക്ക്; ഇന്ന് വിലയിൽ ഇടിവ്, ഗ്രാമിന് കുറഞ്ഞത് 125 രൂപ

 


സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 125 രൂപ ഇടിഞ്ഞതോടെ വില 14135ലേക്ക് എത്തി. പവന്റെ വിലയില്‍ 1000 രൂപയുടെ ഇടിവോടെ 113080 എന്ന നിരക്കിലേക്കും താഴ്ന്നു. 18 കാരറ്റ് സ്വർണത്തിന് 100 രൂപയുടെ ഇടിവോടെ ഗ്രാമിന് 11615രൂപയും പവന് 800 രൂപയുടെ ഇടിവോടെ 92920 രൂപയുമായി. 14 ക്യാരറ്റ് സ്വർണം ഗ്രാമിന് 9045ഉം പവന് 72360രൂപയുമാണ് ഇന്നത്തെ വിപണി വില. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിനും പവനും യഥാക്രമം 5835രൂപയും 46680 രൂപയുമാണ് നിരക്ക്. വെള്ളിവില കഴിഞ്ഞ ദിവസത്തെപോലെ തന്നെ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 265രൂപയും 10 ഗ്രാമിന് 2650രൂപയുമാണ് നിരക്ക്. 


മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണ വില വലിയ തോതില്‍‌ ഉയർന്നിരുന്നെങ്കിലും, മിഡിൽ ഈസ്റ്റിലെ സംഘർഷം കുറഞ്ഞ് വരുന്ന സാഹചര്യവും യുഎസ് ഡോളർ ശക്തി പ്രാപിച്ചതും പലിശ നിരക്കുകളിലെ പ്രതീക്ഷകളും വിലയിലെ ഇടിവിന് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ നിക്ഷേപകർ സുരക്ഷിതമായ മറ്റ് ആസ്തികളിലേക്ക് തിരിയുന്നത് സ്വർണ്ണത്തിന്റെ ആകർഷണം കുറയ്ക്കുന്നു. എന്നിരുന്നാലും, ദീർഘകാലാടിസ്ഥാനത്തിൽ സെൻട്രൽ ബാങ്കുകളുടെ വാങ്ങൽ, ജിയോപൊളിറ്റിക്കൽ റിസ്കുകൾ എന്നിവ സ്വർണ വില ദീർഘകാലാടിസ്ഥാനത്തില്‍ വർധിക്കുന്നതിന് അനുയോജ്യഘടകങ്ങളാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Post a Comment

Previous Post Next Post