സ്വർണവിപണി തിരിച്ചു കയറുന്നു; വില വർധന തുടരുന്നു, ഇന്ന് ഗ്രാമിന് കൂടിയത് 180 രൂപ


 സ്വർണവിപണിയിലെ വിലയിടിവിന്റെ നാളുകൾക്ക് അവസാനം. നിലവിൽ വില പ്രതിദിനം വർധിക്കുകയാണ്. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 111,080 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,885 രൂപയും. ഒടുവില്‍ വ്യാപാരം നടന്ന വിലയുമായി താരതമ്യം ചെയ്‌ത്‌ നോക്കുമ്പോള്‍ പവന് 1,440 രൂപയും ഗ്രാമിന് 180 രൂപയുടെയും കൂടുതലുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 91,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11,410 രൂപയും. 145 രൂപയുടെ വര്‍ധനവാണ് ഗ്രാമിന് ഉണ്ടായിട്ടുള്ളത്. അതുപോലെ തന്നെ 14 കാരറ്റ് സ്വര്‍ണത്തിന് പവന് 71,080 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് പവന് 45,840 രൂപയുമാണ് ഇന്നത്തെ വിപണി വില. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4683 ആയി ഉയര്‍ന്നു. ഇന്നലെ രാവിലെ വ്യത്യസമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 55 രൂപ കുറയുകയും വൈകുന്നേരമായപ്പോള്‍ ഗ്രാമിന് 75 രൂപ കൂടുകയും ചെയ്തിരുന്നു.


വെള്ളിയുടെ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 225 രൂപയും 10 ഗ്രാമിന് 2,550 രൂപയുമാണ്. സ്വർണവില ഒരു ദിവസം രണ്ടും മൂന്നും തവണയാണ് കൂടിയും കുറഞ്ഞും വ്യത്യാസപ്പെടുന്നത്. യുദ്ധം സംബന്ധിച്ച പ്രതീക്ഷകളാണ് സ്വര്‍ണവിലയുടെ കയറ്റിറക്കങ്ങള്‍ നിശ്ചയിക്കുന്നത്. യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണവില ഉയരും. യുദ്ധം തുടര്‍ന്നാല്‍ വില താഴും ഇങ്ങനെയാണ് നിലവില്‍ സ്വര്‍ണവില കണക്കാക്കുന്നത്. സ്വര്‍ണം നിക്ഷേപമായി കാണുന്നവര്‍ക്ക് വാങ്ങിവയ്ക്കാന്‍ ഇത് നല്ല സമയമാണെന്നും ഇനിയുള്ള കാലങ്ങളില്‍ വിലയില്‍ വര്‍ധനവുണ്ടാകുമെന്നുമാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍.

Post a Comment

Previous Post Next Post