തൃശൂരില്‍ വീണ്ടും ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി നേതാവും നടനുമായ ദേവന്‍. കിറ്റ് വിതരണം ഉണ്ടായിട്ടില്ലെന്നും കിറ്റ് വിതരണം ചെയ്ത് വോട്ട് വാങ്ങുന്ന ഒരു പ്രസ്ഥാനമല്ല ബിജെപിയെന്നും ദേവന്‍ പറഞ്ഞു. സിസിടിവിയില്‍ സത്യമല്ലേ വരുകയുള്ളു. ഞാന്‍ ഒന്നും കണ്ടിട്ടില്ല. അവരുടെ വീട്ടില്‍ ചായയും കുടിച്ചിരിക്കുമ്പോഴാണ് ബഹളം കേട്ടത്. കിറ്റ് വിതരണം ചെയ്തു എന്നത് നൂറ് ശതമാനം അടിസ്ഥാനമില്ലാത്ത ഒരു പച്ച നുണയാണ് എന്നും, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥയെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ദേവനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയാണിപ്പോള്‍. സിപിഐഎം പ്രവര്‍ത്തകരും സമാന ആവശ്യം ഉന്നയിച്ച് മുദ്രാവാക്യം മുഴക്കുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ പ്രതിരോധവുമുയര്‍ത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വാടാനപ്പള്ളിയിലെ ചാംപ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കിറ്റ് സൂക്ഷിച്ചിരിക്കുന്നുവെന്നാണ് ആരോപണം. നടന്‍ ദേവന്‍ ഗോഡൗണിനോട് ചേര്‍ന്ന കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നു. കട ഉടമയെ കാണാന്‍ എത്തിയതെന്നാണ് ബിജെപി നേതാക്കളുടെ വാദം.

إرسال تعليق