എസിയിൽ നിന്നും തീപടർന്ന് അപകടം; വയോധികർ രക്ഷപെട്ടത് തലനാരിഴയ്ക്ക്, സംഭവം പത്തനംതിട്ട കോഴഞ്ചേരിയിൽ


 പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയില്‍ എസിയില്‍ നിന്ന് തീപടര്‍ന്ന് അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക വിവരം. കോഴഞ്ചേരി സ്വദേശിയായ വയോധികനായ മാത്യു തോമസിന്റെ വീട്ടിലെ എസിയില്‍ നിന്നാണ് തീപടര്‍ന്നത്. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. മാത്യു തോമസും ഭാര്യയുമായിരുന്നു സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. തുടര്‍ച്ചയായി എസി പ്രവര്‍ത്തിപ്പിച്ചതാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമെന്നാണ് സംശയം. ഏഴ് വര്‍ഷം പഴക്കമുള്ള എസിയാണ് കത്തിയത്. എസി സര്‍വീസ് ചെയ്തിട്ട് രണ്ട് വർഷമായെന്നും വീട്ടമ്മ പറഞ്ഞു.

Post a Comment

أحدث أقدم