വന്‍ രാസ ലഹരി വേട്ട; 90 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിൽ, സംഭവം പാലിയേക്കര ടോള്‍ പ്ലാസയില്‍

 


പാലിയേക്കര ടോൾ പ്ലാസയിൽ 90 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. പറവൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ അഞ്ചപ്പാലം സ്വദേശി അഫ്നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസിലാണ് പ്രതികള്‍ ലഹരിമരുന്ന് കടത്തിയത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ വെച്ച് ബസിറങ്ങിയ പ്രതികളെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎക്ക് വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും പുതുക്കാട് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Post a Comment

أحدث أقدم