പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കരെയും സിപിഐ നേതാവും രാജ്യസഭാംഗവുമായ സന്തോഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസാകാതെ പോയതിൽ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതിയിൽ പറയുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് പരാതിയിൽ അനിൽ അക്കരെ ആരോപിച്ചു. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം പറയുന്നു.
അതേസമയം സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടിയെടുക്കണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് അയച്ച കത്തിൽ സന്തോഷ് കുമാർ എംപി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രസർക്കാർ നാടകം കളിക്കുകയാണെന്നും മോദിയുടേത് മുതലക്കണ്ണീരാണെന്നും സന്തോഷ് കുമാർ ആരോപിച്ചു.

إرسال تعليق