'കുംഭമേള താരത്തിന്റെ കല്യാണം ലൗ ജിഹാദ് അല്ല, പരാതി വ്യാജം'; ഫര്‍മാൻ ഖാന് പിന്തുണയുമായി രാഹുല്‍ ഈശ്വര്‍



തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്റെ വിവാദ വിവാഹത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വർ. പ്രതിസന്ധിയിലൂടെയാണ് അവർ കടന്നുപോകുന്നത്.

കല്യാണം ലൗ ജിഹാദ് അല്ല. നിർബന്ധിത മതപരിവർത്തനമല്ല. രണ്ടുപേർ പരസ്പരം മതം മാറിയിട്ടില്ല. പ്രണയിച്ചു വിവാഹിതരായവരാണ്.


ദമ്പതികള്‍ക്ക് കേരളത്തില്‍ ജീവിക്കാനാണ് താല്പര്യം എന്ന് താനുമായുള്ള സംഭാഷണത്തില്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് 18 വയസ്സായി എന്ന് മധ്യപ്രദേശിലെ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടിയെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കി.


അവർക്ക് അഭയം കൊടുക്കാൻ കേരളം തയ്യാറാകണം. സഹോദരന്റെ ജനന തിയതിയാണ് പെണ്‍കുട്ടിയുടെ ജനന തിയതിയായി കാണിച്ചിരിക്കുന്നത് എന്ന് രാഹുല്‍ ഈശ്വർപറഞ്ഞു. പെണ്‍കുട്ടിയുടെ പഴയ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും വിവരങ്ങളും രാഹുല്‍ ഈശ്വർ പുറത്തുവിട്ടു. ഇവരെ ദ്രോഹിക്കാൻ വേണ്ടിയാണ് പരാതി.


2008 ജനുവരി ഒന്നിനാണ് മോണാലിസ ജനിച്ചത്. സഹോദരൻ ജനിച്ച തീയതി, മൊണാലിസ ജനിച്ചതായി ചിത്രീകരിച്ചാണ് വ്യാജ പരാതി. ഇവരെ റിക്കവർ ചെയ്യാനാണ് മധ്യപ്രദേശ് പോലീസ് ആഗ്രഹിക്കുന്നത്. മധ്യപ്രദേശ് പോലീസിനോട് കാര്യങ്ങള്‍ വിശദീകരിച്ചു. പരാതിക്ക് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്നും രാഹുല്‍ ഈശ്വർ ആരോപിച്ചു.

Post a Comment

Previous Post Next Post