പേര് മാറ്റണമെന്ന ആവശ്യവുമായി അഞ്ജലി നായര്‍ വീണ്ടും ഹൈക്കോടതിയിലേക്ക്; ബാലറ്റിലെ പേര് അഞ്ജലി നായര്‍ എന്ന് മാറ്റണം


 തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ വീണ്ടും ഹൈക്കോടതിയിലേക്ക്. ബാലറ്റ് പേപ്പറിലെ പേര് അഞ്ജലി നായർ എന്നാക്കണമെന്ന ആവശ്യവുമായാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. ബാലറ്റ് പേപ്പറിലെ പേര് മാറ്റാന്‍ വരാണാധികാരി വിസമ്മതിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പേര് മാറ്റണമെന്ന ആവശ്യവുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. പോസ്റ്റല്‍ വോട്ടും ഹോം വോട്ടും പ്രിന്റ് ചെയ്തതിന് ശേഷമാണ് പരാതി നല്‍കിയത്. അതിനാല്‍ മാറ്റാന്‍ കഴിയില്ല എന്നാണ് ഇന്നലെ വരണാധികാരി അറിയിച്ചത്. 


ബാലറ്റിലെ അഞ്ജലി പി വി എന്ന പേര് അഞ്ജലി നായര്‍ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചിത്. ഹൈക്കോടതി അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹിയറിംഗ് നടത്തിയെങ്കിലും വരണാധികാരി ആവശ്യം തള്ളുകയാണുണ്ടായത്. അഞ്ജലി നായര്‍ എന്ന് പുതുക്കണമെന്ന ആവശ്യം വരണാധികാരി അംഗീകരിച്ചില്ല.

Post a Comment

أحدث أقدم