മലപ്പുറത്ത് വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം. മലപ്പുറം എടരിക്കോട് ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുഡ്സ് ഓട്ടോയ്ക്ക് പുറകിൽ ഇരുന്നവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടുപേരും റോഡിലേക്ക് തെറിച്ച് വീഴുകയും, ഇരുവരുടെയും ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയുമായിരുന്നു. മലപ്പുറം എടരിക്കോട് ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

إرسال تعليق