ആരോഗ്യമേഖലയിലടക്കം സമഗ്രമായ മാറ്റങ്ങള്‍; നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പ്രകടന പത്രിക നാളെ പ്രകാശനം ചെയ്യും



കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടന പത്രിക നാളെ പ്രകാശനം ചെയ്യും.


തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ,കെ സി വേണുഗോപാല്‍, വി ഡി സതീശൻ എന്നിവർ കൊച്ചിയിലെ ചടങ്ങില്‍ പങ്കെടുക്കും.

നിലവില്‍ യുഡിഎഫ് അവതരിപ്പിച്ച ഇന്ദിര ഗ്യാരന്റിക്ക് പുറമെ എന്ത് പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയില്‍ ഉണ്ടാവുക എന്നതാണ് ആകാംക്ഷ.


നേരത്തെ തന്നെ വിദഗ്ധരെ ഉള്‍പ്പെടുത്തി ആരോഗ്യമേഖലയിലടക്കം സമഗ്രമായ മാറ്റങ്ങള്‍ നിർദ്ദേശിക്കുന്ന പ്രകടന പത്രികയുടെ രൂപരേഖ യുഡിഎഫ് തയ്യാറാക്കിയിരുന്നു.


നാളെ രാവിലെ പത്തിന് എറണാകുളം അബാദ് പ്ലാസ ഹോട്ടലിലാണ് പ്രകാശന ചടങ്ങ്. ആധുനിക സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി വികസനത്തിന്‍റെയും കരുതലിന്‍റെയും പുതുയുഗ കേരളം സൃഷ്ടിക്കാനുള്ള രൂപരേഖയാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാൻ പോകുന്നതെന്ന് വിഡി സതീശൻ പ്രസ്താവനയില്‍ പറഞ്ഞു.


സംസ്ഥാനത്തിന്‍റെ സമഗ്ര വികസനവും സാധാരണക്കാരന്‍റെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവന്‍റെയും ആവലാതികളും ആവശ്യങ്ങളും പരിഹരിക്കാനുള്ള പദ്ധതികളാണ് പ്രകടന പത്രികയിലുള്ളതെന്നും വി ഡി സതീശൻ പറഞ്ഞു.

Post a Comment

أحدث أقدم