നാളെ (27/04/26) പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കുക ....: താപനില 4 ഡിഗ്രി വരെ ഉയര്‍ന്നേക്കാം, ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്



തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സാധാരണ ഗതിയിലുള്ള ചൂടിനേക്കാള്‍ നാലു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോട്ട്. ഈ സാഹചര്യത്തില്‍ മുൻകരുതലുകള്‍ എടുത്തുകൊണ്ട് മാത്രം പുറത്തിറങ്ങുക.


പാലക്കാട്: താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കാം.


കൊല്ലം: ഉയർന്ന താപനില ഡിഗ്രി സെല്‍ഷ്യസ് വരെയാകാൻ സാധ്യത.


കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്: 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയർന്നേക്കാം.


ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട്: 37 ഡിഗ്രി സെല്‍ഷ്യസ് വരെയാകാൻ സാധ്യത.


തിരുവനന്തപുരം: ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത.


താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.


നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കണം. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാൻ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പുറത്തിറങ്ങേണ്ടിവന്നാല്‍ നിർബന്ധമായും പാദരക്ഷ, കുട എന്നിവ ഉപയോഗിക്കണം. ശാരീരിക അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ തണലില്‍ വിശ്രമിച്ചശേഷം ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക, തണുത്ത വെള്ളം കൊണ്ട് ദേഹം തുടക്കുക, കാറ്റ് കൊള്ളുകയോ എ.സി ഉപയോഗിക്കുകയോ ചെയ്യുക എന്നിവ ചെയ്യണം.

Post a Comment

Previous Post Next Post