നിതിൻ രാജിന്റെ മരണം; സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തില്‍ വിട്ടു, പ്രധാനപ്രതി റാം ഒളിവില്‍



കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ ആരോപണവിധേയയായ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തില്‍ വിട്ടു.

തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ സംഗീത നമ്പ്യാർ ഹാജരാകുകയായിരുന്നു. വിശദമായ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി സംഗീതയെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.


ഒന്നാം പ്രതി ഡോ. എം.കെ റാം ഒളിവില്‍ തന്നെയാണ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.റാമിനായി ആന്ധ്രയില്‍ ഉള്‍പ്പെടെ തിരച്ചില്‍ തുടരുകയാണ്. ഇയാള്‍ മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

പ്രതികള്‍ക്ക് രക്ഷപ്പെടാൻ പൊലീസ് സൗകര്യം ഒരുക്കുന്നു എന്നാണ് നിതിൻ രാജിന്റെ കുടുംബത്തിന്റെ ആരോപണം.


അതേസമയം, ഇന്ന് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹർത്താല്‍ ജനങ്ങളെ വലച്ചു. നടത്തുന്നത് ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള സമരമെന്നാണ് ദളിത് സംഘടനകള്‍ വ്യക്തമാക്കുന്നത്. സമരം പരാജയപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് നിതിൻ രാജ് ആക്ഷൻ കൗണ്‍സില്‍ വ്യക്തമാക്കി.

 തിരുവനന്തപുരത്തും കോട്ടയത്തും പത്തനംതിട്ടയിലും കണ്ണൂരും അടക്കം സംഘർഷം ഉണ്ടായി.കടകമ്പോളങ്ങളും ബാങ്കുകളും മാളുകളും പ്രതിഷേധക്കാർ ബലമായി അടപ്പിച്ചു. 

കൊല്ലം ചവറ കാരാളിമുക്കില്‍ എസ്‌എസ്‌എല്‍സി വാല്യുവേഷന് പോയ അധ്യാപക സംഘത്തിന്റെ വാഹനം തടയുകയുണ്ടായി. ആലപ്പുഴയില്‍ കടയില്‍ കയറി വനിതാ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയുണ്ട്. ഗവിയിലേക്ക് പോകുന്ന കെഎസ്‌ആർടിസി ഉല്ലാസ യാത്രാ ബസ് തടഞ്ഞു. വിഐടി എൻട്രസ് പരീക്ഷ എഴുതാനാകാതെ വിദ്യാർഥികള്‍. തിരുവല്ലയില്‍ കാൻസർ രോഗി സഞ്ചരിച്ച വാഹനം പ്രതിഷേധക്കാർ തടഞ്ഞു.

Post a Comment

أحدث أقدم