എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായരുടെ പേര് മാറ്റം നിരസിച്ച് വരണാധികാരി; തൃപ്പൂണിത്തുറയിൽ ബാലറ്റിൽ ‘അഞ്ജലി പി.വി’ തുടരും



കൊച്ചി: തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായരുടെ പേര് ബാലറ്റിൽ തിരുത്തണമെന്ന ആവശ്യം തള്ളി വരണാധികാരി. 

ബാലറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ‘അഞ്ജലി പി.വി’ എന്ന പേരിനെ ‘അഞ്ജലി നായർ’ ആയി മാറ്റണമെന്നായിരുന്നു സ്ഥാനാർത്ഥിയുടെ ആവശ്യം.

ഇതിനായി അഞ്ജലി നായർ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഹിയറിങ് നടത്തുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

 എന്നാൽ കോടതി നിർദ്ദേശത്തെ തുടർന്ന് നടത്തിയ ഹിയറിംഗിന് ശേഷവും വരണാധികാരി ആവശ്യം അംഗീകരിച്ചില്ല. ഇതോടെ, ബാലറ്റിൽ നിലവിലുള്ള ‘അഞ്ജലി പി.വി’ എന്ന പേര് തുടരും.

Post a Comment

أحدث أقدم