പശ്ചിമേഷ്യൻ സംഘർഷം; യുഎസ് സൈനിക വിമാനങ്ങൾക്ക് സ്വിസ് വ്യോമപാതയിൽ വിലക്ക്


 അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്കുമായി സ്വിറ്റ്‌സർലൻഡ്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആകാശ പരിധിയിൽ സ്വിറ്റ്‌സർലൻഡ് നിയന്ത്രണമേർപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട യുഎസിന്‍റെ സൈനിക വിമാനങ്ങൾക്കാണ് ആകാശപാതയിലെ വിലക്ക്. സ്വിറ്റ്‌സർലൻഡിന്റെ നിഷ്പക്ഷതയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് വിലക്കെന്ന് സ്വിസ് ഭരണകൂടം അറിയിച്ചു. ഞായറാഴ്ച രണ്ട് യുഎസ് സൈനിക വിമാനങ്ങൾക്ക് രാജ്യം അനുമതി നിഷേധിച്ചതായും എന്നാൽ രണ്ട് യാത്രാ വിമാനങ്ങൾ ഉൾപ്പെടെ മൂന്ന് യുഎസ് വിമാനങ്ങൾക്ക് അനുമതി നൽകിയതായും സ്വിസ് ഭരണകൂടം വ്യക്തമാക്കി.


ഇതിനിടെ യുദ്ധം നിര്‍ത്തുന്നതിനായി ഇറാന്‍ തങ്ങളെ സമീപിച്ചു എന്ന അമേരിക്കന്‍ പ്രസിഡന്റെ് ഡോണാള്‍ഡ് ട്രംപിൻ്റെ അവകാശവാദം തള്ളി ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുള്‍ മജിദ് ഹക്കീം ഇലാഹി രംഗത്തെത്തി. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും ഇറാന്‍ തയ്യാറല്ലെന്നും അഞ്ചു വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ഒരു യുദ്ധത്തിനായി രാജ്യം സജജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

أحدث أقدم