ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന മെഷീനുകൾ തകരാറിൽ; പ്രതിസന്ധി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

 


തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള മെഷീനുകൾ തകരാറിൽ. നാല് ഉപകരണങ്ങളാണ് തകരാറിലായത്. ഉപകരണങ്ങൾ അണുമുക്തമാക്കാൻ ആംബുലൻസിൽ പുറത്തേക്ക് കൊണ്ടു പോകുകയാണ് നിലവിൽ ചെയ്യുന്നത്. മെഡിക്കൽ കോളജിന് തൊട്ടടുത്തുള്ള എസ്എടി ആശുപത്രിയിൽ എത്തിച്ചാണ് ശസ്ത്രക്രിയ ഉപകരണങ്ങൾ അണു വിമുക്തമാക്കുന്നത്. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്. 


2024ലാണ് ഈ നാല് മിഷനുകളിലെ 2 എണ്ണം തകരാറിലാകുന്നത്. ഉപകരണങ്ങൾ എസ്എടിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് അണുവിമുക്തമാക്കിയ ശേഷം തിരികെ എത്തിക്കാനായി കാലതാമസം നേരിടുന്നുണ്ട്. അത് ചികിത്സ നൽകാനായി കാലതാമസം ഉണ്ടാകുമെന്നും രോഗികളെ കാര്യമായി ഈ താമസം ബാധിക്കുമെന്നും ഡോക്ടർമാർ പറയുന്നു. അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.

Post a Comment

أحدث أقدم