തിരഞ്ഞെടുപ്പ് തീയതി വന്നു; പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം

 


നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് സ്ഥാനാർത്ഥി. തളിപ്പറമ്പിൽ പികെ ശ്യാമള ടീച്ചർ, മട്ടന്നൂരിൽ വികെ സനോജ്, ബേപ്പൂരിൽ പിഎ മുഹമ്മദ് റിയാസ്, തിരുവമ്പാടിയിൽ ലിന്റോ ജോസഫ്, തൃത്താലയിൽ എംബി രാജേഷ്, ആലുവയിൽ എഎം ആരിഫ് തുടങ്ങി 75 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 11 മണ്ഡലങ്ങളില്‍ സ്വതന്ത്രരാണ് മത്സരിക്കുന്നത്. അതില്‍ ആറ് പേരെ പ്രഖ്യാപിച്ചു. ഇനി അഞ്ച് പേരെ പിന്നീട് പ്രഖ്യാപിക്കും.

Post a Comment

Previous Post Next Post