ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പൂഞ്ഞാറില്‍ പിസി ജോര്‍ജ്



തിരുവനന്തപുരം: ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവില്‍ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പാലക്കാട് -ശോഭ സുരേന്ദ്രൻ, തൃശ്ശൂർ - പത്മജാ വേണുഗോപാല്‍, കാഞ്ഞിരപ്പള്ളി - അഡ്വക്കേറ്റ് ജോർജ് കുര്യൻ, പാലാ -ഷോണ്‍ ജോർജ്, പൂഞ്ഞാർ- പിസി ജോർജ്, കഴക്കൂട്ടം -വി മുരളീധരൻ, കാട്ടാക്കട: പി കെ കൃഷ്ണദാസ്, തിരുവല്ല-അനൂപ് ആന്റണി.

കൊട്ടാരക്കര -ആർ രശ്മി, നെടുമങ്ങാട് - യുവരാജ് ഗോകുല്‍, ഹരിപ്പാട് - സന്ദീപ് വജസ്പതി, മലമ്പുഴ : സി. കൃഷ്ണൻകുമാർ, ദേവികുളം- എസ് രാജേന്ദ്രൻ ഒറ്റപ്പാലം- മേജർ രവി, ബേപ്പൂർ- പ്രകാശ് ബാബു, കോഴിക്കോട് നോർത്ത് -നവ്യ ഹരിദാസ്, കൊയിലാണ്ടി- പ്രഭുല്‍ കൃഷ്ണൻ, ഷൊർണൂർ- ശങ്കു ടി ദാസ്, കണ്ണൂർ - സി രഘുനാഥ്, ആറ്റിങ്ങല്‍- പി സുധീർ എന്നിവരും മത്സരിക്കും. പട്ടികയില്‍ 7 വനിതകളും ഉണ്ട്. കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ ഏപ്രില്‍ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രില്‍ 9 ന് പോളിംഗ് ബൂത്തിലെത്തും.

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക

കാട്ടാക്കട - പി കെ കൃഷ്ണദാസ്

മഞ്ചേശ്വരം - കെ സുരേന്ദ്രൻ

ഉദുമ -മനുലാല്‍ മേലോത്ത്

കാഞ്ഞങ്ങാട് - ബല്‍രാജ് എം

പയ്യന്നൂർ - എ പി ഗംഗാധരൻ

അഴീക്കോട് - കെ കെ വിനോദ് കുമാർ

കണ്ണൂർ - സി രഘുനാഥ്

മാനന്തവാടി - പി ശ്യാം രാജ്

സുല്‍ത്താൻബത്തേരി- കവിത എ എസ്

വടകര - അഡ്വ. കെ ദിലീപ്

കുറ്റ്യാടി - രാമദാസ് മണലേരി

നാദാപുരം - സി പി വിപിൻ ചന്ദ്രൻ

ക്വിലാണ്ടി - സി ആർ പ്രഫുല്‍ കൃഷ്ണൻ

പേരാമ്പ്ര - എം മോഹനൻ മാസ്റ്റർ

ബാലുശ്ശേരി - സി പി സതീശൻ

എലത്തൂർ - ടി ദേവദാസ്

കോഴിക്കോട് നോർത്ത് - നവ്യ ഹരിദാസ്

കോഴിക്കോട് സൗത്ത് - ടി റനീഷ്

ബേപ്പൂർ - അഡ്വ. കെ പി പ്രകാശ് ബാബു

കുന്നമംഗലം - വി കെ സജീവൻ

ഷൊർണൂർ - സങ്കു ടി ദാസ്

ഒറ്റപ്പാലം - മേജർ രവി

മലമ്പുഴ - സി കൃഷ്ണകുമാർ

പാലക്കാട് - ശോഭാ സുരേന്ദ്രൻ

ചേലക്കര - കെ ബാലകൃഷ്ണൻ

മണലൂർ - അഡ്വ. കെ കെ അനീഷ് കുമാർ

തൃശൂർ - പത്മജ വേണുഗോപാല്‍

ഇരിഞ്ഞാലക്കുട -സന്തോഷ് ചെറക്കുളം

ദേവികുളം - എസ്. രാജേന്ദ്രൻ

പാലാ - ഷോണ്‍ ജോർജ്

വൈക്കം- കെ അജിത്ത്

കാഞ്ഞിരപ്പള്ളി - അഡ്വ. ജോർജ് കുര്യൻ

പൂഞ്ഞാർ - പി സി ജോർജ്ജ്

അമ്പലപ്പുഴ -അരുണ്‍ അനിരുദ്ധൻ

ഹരിപ്പാട് - സന്ദീപ് വാചസ്പതി

ചെങ്ങന്നൂർ - എം വി ഗോപകുമാർ

തിരുവല്ല - അനൂപ് ആൻ്റണി ജോസഫ്

കരുനാഗപ്പള്ളി -വി എസ് ജിതിൻ ദേവ്

കുന്നത്തൂർ - രാജി പ്രസാദ്

കൊട്ടാരക്കര - ആർ രശ്മി

ചാത്തന്നൂർ - ബി ബി ഗോപകുമാർ

ആറ്റിങ്ങല്‍ - അഡ്വ. പി സുധീർ

നെടുമങ്ങാട് - യുവരാജ് ഗോകുല്‍

കഴക്കൂട്ടം - വി മുരളീധരൻ

വട്ടിയൂർക്കാവ് - ആർശ്രീലേഖ

നേമം - രാജീവ് ചന്ദ്രശേഖർ

പാറശ്ശാല - അഡ്വ. ഗിരീഷ് നെയ്യാർ

Post a Comment

Previous Post Next Post