തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞു.പത്രിക പിൻവലിക്കാനുള്ള സമയം മൂന്ന് മണിയോടെ അവസാനിച്ചു. എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ബിജെപിയുടെയും പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും മറ്റു സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു.
അമ്പലപ്പുഴയില്‍ അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന് ചിഹ്നമായി തെങ്ങിൻ തോട്ടം അനുവദിച്ചു.ബേപ്പൂരില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന പിവി അൻവറിന്‍റെ നാലു അപരൻമാർ പത്രിക പിൻവലിച്ചില്ല.അൻവറിന് ഗ്യാസ് സിലിണ്ടർ ചിഹ്നം അനുവദിച്ചു.
തിരുവനന്തപുരം സെന്‍ട്രലിലെ യുഡിഎഫിന്‍റെ സിഎംപി സ്ഥാനാര്‍ത്ഥി സിപി ജോണിന് ചിഹ്നമായി കപ്പല്‍ അനുവദിച്ചു. ഇതേ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ കരമനക്ക് ക്യാമറ ആണ് ചിഹ്നമായി അനുവദിച്ചത്.
പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എൻഎംആര്‍ റസാഖിന് കുടം ചിഹ്നമാണ് അനുവദിച്ചത്.തളിപ്പറമ്പിലെസ്വതന്ത്ര സ്ഥാനാർഥി ടികെ ഗോവിന്ദന് ഗ്യാസ് സിലിണ്ടർ ആണ് ചിഹ്നമായി അനുവദിച്ചത്. കോവളം മണ്ഡലത്തിലെ എല്‍ഡിഎഫ്സ്വതന്ത്ര സ്ഥാനാര്‍ഥി ഭഗത് റൂഫസിന് ചിഹ്നമായി മുന്തിരിയാണ് അനുവദിച്ചത്.പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ് ഇലക്‌ട്രിക് പോള്‍ ആണ് ചിഹ്നമായി അനുവദിച്ചത്.
എലത്തൂരില്‍ എ.കെ.ശശീന്ദ്രന് തിരിച്ചടിയായി അജിത്ത് പവർ വിഭാഗം സ്ഥാനാർഥി പി കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിച്ചു.കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും ക്ലോക്ക് ചിഹ്നത്തിലായിരുന്നു എ കെ ശശീന്ദ്രൻ മത്സരിച്ചത്.പത്രിക സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നാടകീയ സംഭവങ്ങള്‍ ഉണ്ടായിരുന്നു.
അതേസമയം, എതിർപ്പുമായി എ കെ ശശീന്ദ്രൻ വിഭാഗം രംഗത്തെത്തി. നിയമപരമായി ക്ലോക്ക് ചിഹ്നം അനുവദിക്കാൻ ആകില്ലെന്നാണ് വാദം.പത്രികയില്‍ അജിത് പവാർ വിഭാഗം പ്രസിഡന്‍റിന്‍റെ ഒപ്പ് ഇട്ടിട്ടില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പാര്‍ട്ടി വർക്കിംഗ് പ്രസിഡണ്ട് പി എം സുരേഷ് ബാബു പറഞ്ഞു.കോഴിക്കോട് സൗത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിലിന് ഗ്ലാസ് ചിഹ്നം ഇത്തവണ ലഭിച്ചില്ല.
അഹമ്മദ് ദേവർകോവിലിനു ബക്കറ്റ് ചിഹ്നം ആണ് അനുവദിച്ചത്. ദേവർകോവില്‍ ഗ്ലാസ് ചിഹ്നത്തില്‍ പോസ്റ്റർ അടിച്ചു പ്രചരണം തുടങ്ങിയിരുന്നു.2025 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച ചിഹ്നങ്ങളുടെ ലിസ്റ്റില്‍ ഗ്ലാസ് ഉണ്ടായിരുന്നില്ല. 2021ല്‍ ഗ്ലാസ് ചിഹ്‌നത്തിലാണ് ഇടത് സ്വതന്ത്രനായി ദേവർകോവില്‍ കോഴിക്കോട് സൗത്തില്‍ മത്സരിച്ച് ജയിച്ചത്. ഇക്കുറിയും ഗ്ലാസ് ചിഹ്നത്തിനായിരുന്നു അപേക്ഷ നല്‍കിയത്.ഗ്ലാസ് ചിഹ്നം അടിച്ച പോസ്റ്ററുമായി പ്രചാരണവും തുടങ്ങിയിരുന്നു.

إرسال تعليق