ചുരുക്കം ചില നിയന്ത്രണങ്ങള്‍ മാത്രം; രാജ്യത്ത് പാചകവാതക പ്രതിസന്ധി ഉണ്ടെന്നത് വ്യാജപ്രചരണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി



തൃശ്ശൂര്‍: രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ചുരുക്കം ചില നിയന്ത്രണങ്ങള്‍ വേണ്ടിവരുന്നു എന്നേയുള്ളൂ.


ഇന്നലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഓയില്‍ കമ്പനികളുടെയും യോഗം വിളിച്ചു. പ്രതിസന്ധി ഉണ്ടെന്നത് വ്യാജപ്രചരണം മാത്രമാണ്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് പോലും പാചക വാതകത്തിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. വ്യാജപ്രചരണങ്ങള്‍ നടത്തുന്നവർക്കെതിരെ നിയമനടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


അതേ സമയം പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടാഴ്ചയായി തുടരുന്ന പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു. ആവശ്യത്തിന് സിലിണ്ടർ കിട്ടിയില്ലെങ്കില്‍ വില കൂട്ടേണ്ടി വരുമെന്നാണ് ഹോട്ടല്‍ ഉടമകള്‍ നല്‍കുന്ന മുന്നറിയിപ്പ്.


ഇതിനിടെ സംസ്ഥാനങ്ങള്‍ക്കുള്ള സിലിണ്ടർ വിഹിതം കേന്ദ്രസർക്കാർ കൂട്ടിയത് ഏത് രീതിയില്‍ ഫലം കാണുമെന്നതാണ് വരുംദിവസങ്ങളിലെ ആകാംക്ഷ.

Post a Comment

أحدث أقدم