അമ്പലപ്പുഴ: ജി സുധാകരന് കൈ കൊടുക്കാൻ കോണ്‍ഗ്രസ്. അമ്പലപ്പുഴയില്‍ ജി സുധാകരനെ കോണ്‍ഗ്രസ് പിന്തുണച്ചേക്കും. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
സുധാകരൻ കോണ്‍ഗ്രസിന് മുന്നില്‍ ഉപാധികള്‍ ഒന്നും വെച്ചിട്ടില്ല. മന്ത്രി സ്ഥാനമോ മറ്റു പദവികളോ ആവശ്യപ്പെട്ടിട്ടില്ല. അമ്പലപ്പുഴിയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചിരുന്നു.
കെ സി വേണുഗോപാലുമായി ജി സുധാകരന്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. ജി സുധാകരന്‍ നിലപാട് വ്യക്തമാക്കിയ ശേഷം പിന്തുണക്കുന്ന കാര്യം ആലോചിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. എച്ച് സലാമാണ് അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എച്ച് സലാമിനെ തോല്‍പ്പിക്കണമെന്ന ഒറ്റ അജണ്ടയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്.
പ്രാദേശിക നേതൃത്വത്തെ കൂടി പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുക. നിലവിലത്തെ സാഹചര്യത്തില്‍ അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിന് പകരം ജി സുധാകരനെ പിന്തുണക്കുന്നതാകും നല്ലതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യം പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

إرسال تعليق