വൈബ് 4 വെൽനസ്; ലാലേട്ടന്റെ പാട്ടിന് ചുവട് വെച്ച് മന്ത്രി വീണാ ജോർജ്, അഭിനന്ദനവുമായി സോഷ്യൽമീഡിയ

 


വൈബ് 4 വെൽനസ് ജനകീയ കാമ്പയിൻ്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിൻ്റെ ഭാഗമായുള്ള പരിപാടിയിൽ നൃത്തച്ചുവടുകളുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. നൃത്തം ചെയ്യുന്ന വീഡിയോ മന്ത്രി സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തതോടെ പോസ്റ്റ് വൈറലായി. നിരവധി പേരാണ് മന്ത്രിക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. പതിനായിരത്തിലേറെ പേർ വീഡിയോക്ക് ലൈക്ക് ചെയ്തു. നിരവധി പേർ കമന്റുകളുമായും രംഗത്തെത്തി. ആരോഗ്യം ആനന്ദം – വൈബ് 4 വെൽനസ്’ എന്ന പേരിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൽ ആരംഭിച്ചത്. അങ്കണവാടി മുതൽ ഐടി പാർക്ക് വരെ വ്യായമം ചെയ്യാൻ പരിശീലനം നൽകും. 


പരിശീലകരെ സർക്കാർ നൽകും. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയാണ് വൈബ് 4 വെൽനസ് പ്രധാന ലക്ഷ്യം. 2026ലെ പുതുവത്സര ദിനത്തിൽ ആരോഗ്യത്തിനായി പ്രതിജ്ഞയെടുക്കാനാണ് ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്യുന്നത്. 

Post a Comment

Previous Post Next Post